---
title: "മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്"
english_title: "Best NSS Unit Award CKG Memorial HSS Chingapuram Kozhikode News"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/384627/ best-nss-unit-award-ckg-memorial-hss-chingapuram"
published_at: "2026-09-29T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb3334c80e9_best-nss-unit-award-ckg-memorial-hss-chingapuram.jpg"
keywords: ["NSS Award", "CKG Memorial HSS", "Chingapuram News", "NSS Unit Award"]
---

# മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്

> **Lead Summary:** **ചിങ്ങപുരം: ** മികവാർന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരമായി മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് സി കെ ജി മെമ്മോറിയൽ എച്ച്എസ്എസിലെ എൻ എസ് എസ് യൂണിറ്റ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വർഷത്തെ സാമൂഹിക രംഗത്തെ ഇടപെടലുകളും സമാനതകൾ ഇല്ലാത്ത പ്രവർത്തനങ്ങളുമാണ് ഈ നേട്ടം കൈവരിക്കാൻ യൂണിറ്റിനെ സഹായിച്ചത്.

## Article Content

**ചിങ്ങപുരം: ** മികവാർന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരമായി മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് സി കെ ജി മെമ്മോറിയൽ എച്ച്എസ്എസിലെ എൻ എസ് എസ് യൂണിറ്റ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വർഷത്തെ സാമൂഹിക രംഗത്തെ ഇടപെടലുകളും സമാനതകൾ ഇല്ലാത്ത പ്രവർത്തനങ്ങളുമാണ് ഈ നേട്ടം കൈവരിക്കാൻ യൂണിറ്റിനെ സഹായിച്ചത്.

> പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷയുടെ നേതൃത്വത്തിൽ 100 വളണ്ടിയർമാരാണ് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നത്. ഇന്ന് കോഴിക്കോട് ജെഡിടിയിൽ വെച്ച് നടന്ന "നവപഥം 2026 "എന്ന ജില്ലാതല സംഗമത്തിൽ വെച്ചാണ് എലത്തൂർ എംഎൽഎ അഡ്വ.വിദ്യാബാലകൃഷ്ണൻ സ്കൂളിന് അവാർഡ് സമ്മാനിച്ചത്.

ചടങ്ങിൽ എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ എസ് സന്തോഷ് കുമാർ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ പി ശ്യാമള, പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, എൻഎസ്എസ് ലീഡർമാരായ നികേത്, പാർവണ, ജ്വാല മെഹറിൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

English Summary:

CKG Memorial Higher Secondary School's NSS Unit won the Best NSS Unit Award for its outstanding social service activities. Award presented at Navapatham 2026 district meet at JDT Kozhikode by Elathur MLA Adv. Vidya Balakrishnan. Led by Program Officer I V Manjusha with 100 volunteers.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/384627/ best-nss-unit-award-ckg-memorial-hss-chingapuram)